2019 ൽ പൃഥ്വിരാജ് സംവിധാനം ചെയ്തു, മുരളി ഗോപി തിരക്കഥ എഴുതി, മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയാണ് ലൂസിഫർ. മലയാളികൾ ഒന്നടങ്കം ആഘോഷിച്ച ഈ സിനിമ മലയാളത്തിലെ എറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി മാറി. ഒരു മാസ്സ് കമേഴ്സ്യൽ സിനിമയേക്കാളുപരി, ഇന്ത്യൻ രാഷ്ട്രീയത്തെ ചർച്ച ചെയ്ത സിനിമയായിരുന്നു ലൂസിഫർ. റിലീസിന് ശേഷം ആളുകൾ ചർച്ചയാക്കിയത് അതിലെ ഇല്ലുമിനാട്ടി റഫറൻസുകൾ ആയിരുന്നെങ്കിലും, അതിൽ കാണിച്ച മറ്റ് ചില കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.
സിനിമയുടെ ആരംഭത്തിൽ എഴുതി കാണിച്ചത് ഓർക്കുന്നുണ്ടോ?
ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പ്രവഹിക്കുന്ന പണത്തിൻ്റെ 75% (അതിലും കൂടുതൽ) വെളിപ്പെടുത്താത്ത സ്രോതസ്സുകളിൽ നിന്നും ആണ്.
ഇതിനെ ശരിവെക്കുന്ന ചില വസ്തുതകൾ ഉണ്ട്.
Association for Democratic Reforms എന്നൊരു സംഘടനയുണ്ട്. ഇതൊരു ലാഭരഹിത, സർക്കാർ ഇതര സംഘടനയാണ്. തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്കാരങ്ങൾ എന്നിവയെ കുറിച്ച് പഠിക്കുകയും, ഇന്ത്യൻ രാഷ്ട്രീയത്തിൽ പണത്തിൻ്റെയും അധികാരത്തിൻ്റെയും സ്വാധീനം കുറയ്ക്കാനും ഈ സംഘടന പ്രവർത്തിക്കുന്നു.
അവരുടെ റിപ്പോർട്ട് പ്രകാരം, 2018-19 സാമ്പത്തികവർഷത്തിൽ, ഇന്ത്യയിലെ 7 ദേശീയ പാർട്ടികൾക്ക് കിട്ടിയത് 37450 കോടി രൂപയാണ്. അതിൽ, 67% എവിടെ നിന്നെന്ന് വെളിപ്പെട്ടിട്ടില്ല.
ബിജെപിക്ക് ലഭിച്ചത് 1612.04 കോടി രൂപയാണ്. മൊത്തം പാർട്ടികളുടെയും വരുമാനത്തിൻ്റെ 64% വരും ഇത്. ഇത്രയും പണത്തിൻ്റെ സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല.
കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ ലഭിച്ചത് 728.88 കോടി രൂപയാണ്.
ആലോചിച്ചു നോക്കൂ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, രാഷ്ട്രീയ പാർട്ടികൾക്ക് എത്രമാത്രം ചെലവുകൾ ഉണ്ടാകും. ഇലക്ഷന് മാത്രം ഓരോ പാർട്ടികളും കോടികളാണ് ചെലവിടുന്നത്. 2014 ലെ ലോക്സഭാ ഇലക്ഷനിൽ, ബിജെപി ചെലവിട്ടത് 714 കോടി രൂപയാണ്. പിന്നാലെ കോൺഗ്രസ് 516 കോടിയും ചെലവഴിച്ചു. എവിടുന്നാണ് ഇത്രയും പണം?
കണക്കുകൾ പ്രകാരം പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളിൽ ഭൂരിഭാഗവും കോർപ്പറേറ്റുകൾ നൽകുന്നവയാണ്.
കണക്കുകൾ ഇങ്ങനെ പോകുമെങ്കിലും, 2017 മുതൽ നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന പണത്തിൻ്റെ ഉറവിടം വെളിപ്പെടുത്തണം എന്നത് നിർബന്ധം അല്ലാതായി.
ഒരു വ്യക്തിക്ക് സംഭാവന ചെയ്യാവുന്ന പരമാവധി തുക ₹2000 ആണ്. എന്നാൽ Electoral bond ആയി രാജ്യത്തെ ഏതെങ്കിലും വ്യക്തിക്ക്, ഒരു കൂട്ടം ആളുകൾക്ക്, അല്ലെങ്കിൽ ഒരു കമ്പനിക്ക് അവരുടെ ഐഡൻ്റിറ്റി മറച്ചുവെച്ച് പാർട്ടികൾക്ക് സംഭാവന ചെയ്യാം. വിദേശ നിക്ഷേപവും സ്വീകരിക്കാം. 2017 ലെ യൂണിയൻ ബജറ്റിൽ അരുൺ ജയ്റ്റ്ലി കൊണ്ടുവന്ന സ്കീം ആണിത്. ആ വർഷം തന്നെ അത് ഫിനാൻസ് ബിൽ ആയി പാസ്സായി.
കോർപ്പറേറ്റുകൾ എന്തിന് ഇത്രയും ഉദാരമായി സംഭാവന ചെയ്യണം?
അവർക്ക് അതിനു പകരം എന്ത് ലഭിക്കുന്നു?
2012 മുതൽ 2016 വരെയുള്ള കാലയളവിൽ, മൊത്തം സംഭാവനകളുടെ 89% ആയി കോർപ്പറേറ്റുകളുടെ സംഭാവന.
സിനിമകളിൽ കാണുന്ന പോലെ, പാർട്ടിക്ക് സഹായം ചെയ്ത്, ആ പാർട്ടി അധികാരത്തിൽ വന്നാൽ, കോർപ്പറേറ്റുകൾക്ക് സർക്കാരിൻ്റെ തീരുമാനങ്ങളിൽ നിർണായക സ്വാധീനം ഉണ്ടാകും. നിയമങ്ങളിൽ വെള്ളം ചേർക്കപ്പെടും. നമുക്കുചുറ്റും നടക്കുന്ന പല കാര്യങ്ങളും ഒന്ന് ചിന്തിച്ചു നോക്കൂ.
EIA Draft 2020 ഓർക്കുന്നില്ലേ?
ലൂസിഫർ സിനിമയിൽ കാണിച്ചതുപോലെ ഫണ്ട് ചെയ്യുന്നത് വൻ മാഫിയകൾ ആണെങ്കിൽ, സ്ഥിതി ഭീകരമയിരിക്കും.
ഇതിൻ്റെ പരിഹാരമായി പറയുന്നത്, രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരിക എന്നാണ്. അക്കാര്യത്തിൽ എല്ലാ പാർട്ടികളും അവരുടെ രാഷ്ട്രീയ വിദ്വേഷം മറന്ന് അതിനെ എതിർത്തു.
കൂടുതൽ ഒന്നും പറയാനില്ല.
സിനിമയിൽ ടോവിനോ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
"This is the world's biggest comedy babe,
its called Indian politics."
J
References:
▪️ADR website
▪️The Scroll
▪️ India Today
▪️NDTV
▪️The Hindu
Nice work
ReplyDelete👌👌👌👌
ReplyDelete💓💓
DeleteWell written 👍
ReplyDelete💓💓
DeleteTimely blog...Even judiciary is evading from taking up cases related to issues of huge importance..
ReplyDeleteElectoral bonds
4G restoration in J&K
CAA
...
Great work Jithin ��
Very well said! 💓💓💓
Delete👍
ReplyDelete💓💓
Delete😇
ReplyDelete💓💓
DeleteNice
ReplyDelete💓💓
Delete😳
ReplyDelete💓💓
DeleteNice
ReplyDeleteSo relevant !
ReplyDeleteLove from Australia 🇭🇲🇭🇲
💓💓
DeleteDidn't understand a word, still I loved it.
ReplyDeleteLove from 🇬🇧🇬🇧
Wait, whaaaat ! 😲😲
DeleteExpecting more. Frm u man
ReplyDelete💓💓
Delete👏👏👏👏
ReplyDelete